
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം.
കുഞ്ഞിനെ കൊന്നത് മരിച്ച കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിന്റെ മകളായ പന്ത്രണ്ട് വയസ്സുകാരി മാതാപിതാക്കളില്ലാത്ത തന്നോടുള്ള പരിഗണന നഷ്ടപ്പെടുമെന്ന പേടിയാണ് കാരണമെന്നു പോലീസ്.
തമിഴ്നാട് സ്വദേശികളായ മുത്തുവിന്റെയും അക്കമ്മലിന്റെയും മകളാണ് മരിച്ചത്.
വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.പന്ത്രണ്ട് മണിയോടെ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.