
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനായി ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് ശേഷം ഉപകരണത്തില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ പ്രിന്റ് ഔട്ട് കോടതിക്ക് മുന്നില്‍ തെളിവായി ഹാജരാക്കണമെന്ന് ഹൈക്കോടതി.
ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തിയ ശേഷം പൊലീസ് തയ്യാറാക്കുന്ന ടൈപ്പ്‌റൈറ്റഡ് പകര്‍പ്പ് കോടതിയില്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ പ്രസ്താവിച്ചു. ഒര്‍ജിനല്‍ പ്രിന്റ് ഔട്ട് ആണ് ആവശ്യം. വാഹനമോടിക്കുന്നവര്‍ മദ്യപിച്ചതായി സംശയം തോന്നിയാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച മോട്ടോര്‍ ബൈക്കുകാരന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.