ഇരിട്ടി: കണ്ണൂര്‍ ജില്ലാ മുഅയ്ത്തായി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ഏകദിന മുഅയ്ത്തായി ട്രെയിനിങ് ക്യാമ്പ് നടന്നു. മുഅയ്ത്തായി അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഗ്രാന്റ് മാസ്റ്റര്‍ യൂനുസ് കരുവാരക്കുണ്ട്, മുഅയ്തായ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡണ്ട് ഡോക്ടര്‍ വിന്നര്‍ ശരീഫ്, കണ്ണൂര്‍ ജില്ല മുഅയതായി അസോസിയേഷന്‍ സെക്രട്ടറി വാഹിദ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അയ്യൂബ് പൊയിലന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.