ആറളം: ഫാമിലെ തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കും ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന മന്ത്രി കെ രാധാകൃഷ്ണന് നിവേദനം നല്‍കി. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് കുടിശ്ശിക നല്‍കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. എ.കെ.എസ് സംസ്ഥാന ജോയിന്‍ സെക്രട്ടറി പി.കെ സുരേഷ് ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി ലാല്‍, എ.കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.