Hivision Channel

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യാത്രാമൊഴിയേകാന്‍ ലോകം; സെന്റ് പീറ്റേഴ്‌സ് ചത്വരം ജനസാഗരം

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ ലോകം വത്തിക്കാനില്‍. സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *