Hivision Channel

പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് സുരക്ഷ കൂട്ടി

പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ത്യശൂര്‍ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ്. സുരക്ഷയ്ക്ക് പ്രത്യേക കമന്റോകളെ നിയോഗിക്കും. ആന്റി ഡ്രോണ്‍ സിസ്റ്റവും നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചു.

രണ്ടുമാസം മുമ്പ് തന്നെ തൃശൂര്‍ പൂരം നടത്തിപ്പിനാവശ്യമായ നടപടികള്‍ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്. 4000ത്തിലധികം പൊലീസിനെ വിന്യസിപ്പിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസിനെയാകും വിന്യസിപ്പിക്കുക.

കഴിഞ്ഞവര്‍ഷത്തെ തൃശൂര്‍പൂരം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ഇത്തവണ ഒരു പ്രശ്‌നവുമില്ലാതെ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞതവണത്തെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സംസാരിച്ചിട്ട് കാര്യമില്ല.

തൃശ്ശൂര്‍ പൂരത്തിനെ കുറിച്ച് താന്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരാണ് പരിഗണിക്കുന്നത്. താന്‍ കൊടുത്ത റിപ്പോര്‍ട്ടിനെ പറ്റി പ്രതികരിക്കാനില്ല. പൂരം കലക്കലില്‍ ത്രിതല അന്വേഷണത്തില്‍ മനോജ് എബ്രഹാം നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *