കേളകം: കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന സഹകരണ ഓണം 2022 ന്റെ ഭാഗമായി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം കേളകം ത്രിവേണിയില്‍ വെച്ച് നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് മാനേജര്‍ വിഭു കുമാര്‍ സംസാരിച്ചു. 475 രൂപയാണ് കിറ്റിന്റെ വില. ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക.