കേളകം: പഞ്ചായത്തിലെ അതി ദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു. സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ്, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവര്‍ സംസാരിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍, വ്യാസ് ഷാ എന്നിവര്‍ ക്ലാസെടുത്തു.