Hivision Channel

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടറായിരുന്ന സി രജിത്തും സംഘവും ചേര്‍ന്ന് 24.12.2017ല്‍ ചെക്ക് പോസ്റ്റില്‍ വച്ച് ടൂറിസ്റ്റ് ബസ്സില്‍ വച്ച് കഞ്ചാവ് പിടികൂടിയ കേസിലാണ് പരപ്പനങ്ങാടി സ്വദേശി പഞ്ചാരന്റെ പുരക്കല്‍ വീട്ടില്‍
മുബഷിറിന് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും
ശിക്ഷ വിധിച്ചത്.

ഇയാളില്‍ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ബിജു വി ജി പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇരിട്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സിനു കൊയില്യത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തുകയും കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായിരുന്ന അന്‍സാരി ബിഗു, ഷാജി കെ.എസ് എന്നിവര്‍ കേസിന്റെ തുടരന്വേഷണം നടത്തി അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *