Hivision Channel

ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി

കണിച്ചാര്‍:ദേശീയ ഡെങ്കിപനി ദിനാചരണത്തിന്റെ ഭാഗമായി കണിച്ചാര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപനി ദിനാചരണ പരിപാടി നടത്തി.പഞ്ചായത്ത് അംഗം ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും, ശുചീകരണവും ലക്ഷ്യമാക്കി പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലും പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നവീന, ലയ, സന്ധ്യ എന്നിവര്‍ ബോധവല്‍ക്കരണപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *