
അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ അറബിക്കടല്‍, ആന്‍ഡമാന്‍ കടല്‍ തുടങ്ങിയ മേഖലകളില്‍ കാലവര്‍ഷം വ്യാപിച്ചു കഴിഞ്ഞു.
മധ്യ കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദസാധ്യത അടക്കം കണക്കിലെടുത്ത് കാലവര്‍ഷം കേരളത്തില്‍ നേരത്തെ എത്താനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. തീരദേശ മേഖലകളിലുള്ള ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.














