Hivision Channel

മെസി കേരളത്തില്‍ എത്തും; കായിക മന്ത്രി വി.അബ്ദുറഹിമാന്‍

മെസി കേരളത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. മെസിക്കും ടീമിനും കളിക്കാന്‍ കേരളത്തില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മെസി കേരളത്തിലേയ്ക്ക് വരുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും കായിക മന്ത്രി പറഞ്ഞു. അനാവശ്യ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറില്‍ അര്‍ജന്റീന കേരളത്തില്‍ എത്തുമെന്നും എതിര്‍ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാന്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *