
പോക്‌സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നമ്മളുടെ മക്കളെ ഉപദ്രവിക്കാന്‍ അനുവദിക്കില്ല. ഇനിയും കുറച്ച് പേര്‍ ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് മക്കള്‍ക്ക് ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയര്‍ന്നാല്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പം നില്‍ക്കും. പൊലീസും ഒപ്പം നില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുട്ടികളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുമെന്നും. എന്‍ഒസി നല്‍കുന്നത് സര്‍ക്കാരാണെന്നും അത് പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൊലീസിലൂടെയാണ് സര്‍ക്കാരിന്റെ മുഖം ജനങ്ങള്‍ നോക്കിക്കാണുന്നത്. ഗവണ്‍മെന്റിന്റെ മുഖ മുദ്രയാണ് പൊലീസ് സംവിധാനം. ചില സംഭവവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊലീസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.














