Hivision Channel

കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഇരിട്ടി ഏരിയാ സമ്മേളനം

ഇരിട്ടി:കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ കെഎസ്ഡബ്ല്യുയു ഇരിട്ടി ഏരിയാ സമ്മേളനം ഇകെ നായനാര്‍ സ്മാരക മന്ദിരത്തില്‍ സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഡബ്ല്യുയു ഇരിട്ടി ഏരിയാ പ്രസിഡണ്ടും ഇരിട്ടി നഗരസഭാ കൗണ്‍സിലറുമായ കെ നന്ദനന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ഇരിട്ടി ഏരിയാ സെക്രട്ടറി ഇ എസ് സത്യന്‍ മുഖ്യ അതിഥിയായി. എം കെ മോഹനന്‍ രചിച്ച ‘ചത്താടും കൊല്ലാട്ടം’ എന്ന കവിതാ സമാഹാരം സംവിധായകന്‍ രാജീവ് നടുവനാടിന് നല്‍കികൊണ്ട് കവിയും ശില്പിയുമായ അബു ഊവ്വാപ്പള്ളി പ്രകാശനം ചെയ്തു.കെഎസ്ഡബ്ല്യുയു ജില്ലാ കമ്മിറ്റി അംഗം രാജീവ് നടുവനാട്, മേഘനാഥന്‍, അജയ്പീറ്റര്‍, അനൂപ് ഇരിട്ടി, രതീഷ്, എം കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *