Hivision Channel

ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; മോഷ്ടാക്കളെത്തിയത് വൈദ്യുതതടസ്സമുണ്ടായ സമയത്ത്

കോട്ടയം: വൈക്കം അക്കരപ്പാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. അർധരാത്രിയിലായിരുന്നു സംഭവം. മഴയേത്തുടർന്ന് പ്രദേശത്ത് വ്യാപകമായി വൈദ്യുതതടസം നേരിട്ടിരുന്നു. ഈ സമയത്തായിരുന്നു മോഷണം.

ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിപ്പൊളിക്കുകയും തൊട്ടടുത്തുള്ള കടയുടെ ഷട്ടറിന് കീഴിൽ വയ്ക്കുകയും ചെയ്തതിനുശേഷമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. രണ്ട് ദിവസങ്ങൾക്കു മുമ്പ് കാണിക്കവഞ്ചികളിലെ പണം ദേവസ്വം തന്നെ എടുത്തിരുന്നതിനാൽ കാര്യമായി പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *