Hivision Channel

ഹര്‍ഷ നമ്പ്യാരുടെ മൗനം പൂത്ത വഴികള്‍ എന്ന കവിതാ സമാഹാരത്തിന് കൃതി സ്റ്റേറ്റ് വെല്‍ഫെയര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

പേരാവൂര്‍:മലയാള സാഹിത്യ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ ജനുവരി 16ന് പ്രഖ്യാപിച്ച പ്രഥമ കൃതി സ്റ്റേറ്റ് വെല്‍ഫെയര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് തില്ലങ്കേരിയിലെ എഴുത്തുകാരി ഹര്‍ഷ നമ്പ്യാരുടെ മൗനം പൂത്ത വഴികള്‍ എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു.മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വിവിധ മേഖലയില്‍ നടത്തിയ രചനാമത്സരത്തിലൂടെയാണ് ഈ കൃതി തെരഞ്ഞെടു ക്കപ്പെട്ടത്.
കടലോളം ആണ് ഹര്‍ഷയുടെ ആദ്യ കവിതാ സമാഹാരം. ഭാരത് സേവക് സമാജ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഇതിനോടകം ഹര്‍ഷയെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം എന്‍എസ്എസ് മന്ദിരത്തില്‍ ഓഗസ്റ്റ് 31 നു അവാര്‍ഡുകള്‍ സമ്മാനിക്കും

Leave a Comment

Your email address will not be published. Required fields are marked *