Hivision Channel

ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം

ഇരിട്ടി:ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍, ഓയിസ്‌ക വിമന്‍സ് ചാപ്റ്റര്‍, സീനിയര്‍ ചേമ്പര്‍, അലയന്‍സ് ക്ലബ്, ഇരിട്ടി സംഗീത സഭ,യുവകലാസാഹിതി, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ജബ്ബാര്‍കടവ് ഇക്കോ പാര്‍ക്കില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ഡോ ജി ശിവരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ ജോസ് ലെറ്റ് മാത്യു പരിസ്ഥിതി സന്ദേശം നല്‍കി. ഓയിസ്‌ക നോര്‍ത്ത് കേരള വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍, പാര്‍ക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷി തു കരിയാല്‍,ആറളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ടി തോമസ്, ഓയിസ്‌ക സെക്രട്ടറി പി കെ ആന്റണി,സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ് ജോയ് പടിയൂയര്‍,അലയന്‍സ് പ്രസിഡന്റ് എ കെ ഹസ്സന്‍,സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ,യുവകലാസാഹിതി സെക്രട്ടറി സി സുരേഷ് കുമാര്‍, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കക്കറയില്‍,മുന്‍ ഓയിസ്‌ക പ്രസിഡന്റ് ബാബു ജോസഫ്, ഔസ്‌ക വിമന്‍സ് പ്രസിഡന്റ് ഷിജോ ജോര്‍ജ്,പി കെ ജോസ്, ഷാജി ജോസ് കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാ ഭാരവാഹികള്‍ വ്യക്ഷതൈകള്‍ നട്ടു.

Leave a Comment

Your email address will not be published. Required fields are marked *