
സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂര്‍ അധിക പ്രവര്‍ത്തി സമയമാക്കി. രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്.
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളില്‍ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍.














