Hivision Channel

പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും. പുഴയും അതിനോട് ചേര്‍ന്നുള്ള ‘നോ ഗോ സോണും’ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ‘നോ ഗോ സോണിനുള്ളില്‍’ പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ആദ്യം ഉരുള്‍പൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *