Hivision Channel

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ രവാഡ നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് രവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.

Leave a Comment

Your email address will not be published. Required fields are marked *