Hivision Channel

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.രണ്ട് ഇരുമ്പ് കമ്പികള്‍ മുറിച്ചുമാറ്റിയാണ് ജയില്‍ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചത് ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയാതിരിക്കാന്‍ നൂലുകള്‍ കൊണ്ട് സെല്ലിന്റെ കമ്പിയില്‍ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയില്‍ വാര്‍ഡന്‍ ചോദിച്ചിരുന്നു. എന്നാല്‍ സെല്ലിലേക്ക് എലി കയറുന്നതിനാല്‍ നൂലു കൊണ്ട് താഴ്ഭാഗം കെട്ടി മറച്ചതെന്നാണ് ഗോവിന്ദച്ചാമി നല്‍കിയ മറുപടി.

സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെ പകര്‍ത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം നാല് സഹതടവുകാര്‍ക്ക് ജയില്‍ചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയില്‍ചാടുന്നതില്‍ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജയില്‍ ചാടാന്‍ താമസിച്ചതെന്ന് പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *