Hivision Channel

കൊടി പാറട്ടെ പരിപാടി ഇരിട്ടി മണ്ഡലം തല ഉദ്ഘാടനം

ഇരിട്ടി:ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കമ്മിറ്റി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന കൊടി പാറട്ടെ പരിപാടി ഇരിട്ടി മണ്ഡലം തല ഉദ്ഘാടനം എടക്കാനത്ത് സംഘടിപ്പിച്ചു. ദേശീയ പതാക കൈമാറി കോണ്‍ഗ്രസ്സ് ഇരിട്ടിമണ്ഡലം പ്രസിഡണ്ട് സി.കെ.ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജവഹര്‍ ബാല്‍മഞ്ച് ഇരിട്ടി മണ്ഡലം ചെയര്‍മാന്‍ സുജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ചെയര്‍മാന്‍ സി.വി സുധീപ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ശ്രീനിവാസന്‍ മാസ്റ്റര്‍, ബ്ലോക്ക് കോഡിനേറ്റര്‍ സനൂപ്,ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *