
കോളയാട:്തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളയാട് ഗ്രാമപഞ്ചായത്ത് ഇലക്ടറല്‍ ഓഫീസര്‍ ആണ് പോളിംഗ് ബൂത്ത് ക്രമീകരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. വോട്ടേഴ്സ് ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് ഉള്ളതെന്നും നാട്ടില്‍ സ്ഥിരതാസമുള്ള 700ലധികം വോട്ടുകള്‍ നീക്കംചെയ്തുവെന്നും ഒരു രേഖയുമില്ലാതെ നിരവധി ആളുകളെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുകയും ജീവിച്ചിരിക്കുന്ന വോട്ടുകള്‍ മരിച്ചു എന്ന വ്യാജേന പല പേരുകളും നീക്കം ചെയ്തുവെന്നും വാര്‍ഡ് പരിധിയില്‍പെടാത്ത ആളുകളെകളെയും വാര്‍ഡില്‍ താമസമില്ലാത്തവരെയും താമസസ്ഥലം നോക്കാതെ മറ്റുവാര്‍ഡുകളിലേക്ക് വീട് നമ്പറില്‍ തിരുകികേറ്റി എന്നാരോപിച്ചും കോളയാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ചില ജീവനക്കാരും കാണിക്കുന്ന അനാസ്ഥയിലും പ്രതിക്ഷേധിച്ചാണ് യുഡിഎഫ് പ്രതിനിധികളായ റോയ് പൗലോസ്(കോണ്‍ഗ്രസ് )ടി പി കാസീം കണ്ണവം (ഐ യു എം എല്‍ )എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചത്.














