Hivision Channel

ചെമ്പേരിയില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറി അപകടം

ചെമ്പേരി:ചെമ്പേരി മാര്‍ക്കറ്റില്‍ ഇന്നുച്ചയോടെയാണ് അപകടം.നിയന്ത്രണം വിട്ട മാരുതി വാഗണാര്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടി ഇടിച്ച് തെറിപ്പിച്ച് മാതാ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടമ തൊട്ടടുത്ത റൂമിലായതിനാല്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.മണ്ണംകുണ്ട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍. കുടിയാന്‍ മല പോലീസ് അപകട സ്ഥലം സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *