കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നല്‍കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമാണ് ശമ്പളം നല്‍കുക. കെ എസ് ആര്‍ ടി സി പുതുതായി ആരംഭിച്ച കണ്ണൂര്‍-പുതുച്ചേരി സ്വിഫ്റ്റ് ബസ് സര്‍വീസ് കണ്ണൂര്‍ ഡിപ്പോയില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യും. വരും നാളുകളില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയെ നൂതനമായ മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സര്‍വ്വീസുമെല്ലാം അതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലര്‍ കണ്ണടച്ച് എതിര്‍ക്കുന്നു. സ്വിഫ്റ്റിനെതിരെ പോലും ചിലര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ തള്ളി കോടതി അനുമതി നല്‍കി. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. എതിര്‍പ്പിനെ ഭയന്ന് കെ എസ് ആര്‍ ടി സിയെ മെച്ചപ്പെടുത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല-മന്ത്രി പറഞ്ഞു.
കണ്ണൂരില്‍ നിന്നും ദിവസവും വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സര്‍വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ആത്തൂര്‍, കടലൂര്‍ വഴി അടുത്ത ദിവസം രാവിലെ 7.45ന് പുതുച്ചേരിയില്‍ എത്തും. പുതുച്ചേരിയില്‍ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് തൊട്ടടുത്ത ദിവസം രാവിലെ 8.45ന് കണ്ണൂരില്‍ തിരിച്ചെത്തും. മലബാര്‍, മാഹി പ്രദേശത്തുള്ളവര്‍ക്കും പുതുച്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സര്‍വ്വീസ് കൂടുതല്‍ ഗുണം ചെയ്യും. എന്റെ കേരളം കെ എസ് ആര്‍ ടി സി മൊബൈല്‍ ആപ്പ്, online.keralartc.com എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
കണ്ണൂര്‍ ഡിപ്പോയില്‍ ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ അന്‍വര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി മനോജ്കുമാര്‍, സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ വി രാജേന്ദ്രന്‍, നോര്‍ത്ത് സോണ്‍ എക്‌സി. ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, സ്വിഫ്റ്റ് ഡി ടി ഒ, വി എം താജുദ്ദീന്‍, എഫ് ആന്റ് എ ജില്ലാ ഓഫീസര്‍ പി അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.