Hivision Channel

പറശ്ശിനിക്കടവിന്റെ ടൂറിസം മേഖലക്ക് പുത്തനുണര്‍വേകാന്‍ പുതിയ ബോട്ടുകള്‍

കണ്ണൂര്‍:വിനോദ സഞ്ചാര മേഖലയിലെ വലിയ മുന്നേറ്റങ്ങള്‍ ലക്ഷ്യമിട്ട് പറശ്ശിനിക്കടവില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത കാറ്റാ മറൈന്‍ ബോട്ടും എസ് 25 അപ്പര്‍ ഡക്ക് ബോട്ടും ജലഗതാഗത്തിനും ടൂറിസത്തിനും പുത്തന്‍ ഉണര്‍വേകും.

കാറ്റാമറൈന്‍ ബോട്ട് പറശ്ശിനിക്കടവ് മുതല്‍ വളപട്ടണം വരെയുള്ള ഭാഗങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി ട്രിപ്പുകള്‍ നടത്താന്‍ വിനിയോഗിക്കും. എസ് 25 ഡബിള്‍ ഡെക്കര്‍ ബോട്ട് പറശ്ശിനിക്കടവ്-വളപട്ടണം-അഴീക്കല്‍-മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്തും. ദിവസവും രാവിലെ 9.30 ന് പറശ്ശിനിക്കടവില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് 10.15 ന് വളപട്ടണം വഴി മാട്ടൂലെത്തും. 11.45 ന് മാട്ടൂലില്‍ നിന്ന് പറശ്ശിനിക്കടവിലേക്ക് തിരിച്ചും സര്‍വീസ് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പറശ്ശിനിക്കടവില്‍ എത്തിച്ചേരുന്ന ബോട്ട്, രണ്ട് മണിക്ക് പറശ്ശിനിക്കടവില്‍ നിന്ന് വളപട്ടണത്തേക്കും മൂന്നുമണിക്ക് വളപട്ടണത്തുനിന്ന് തിരിച്ച് പറശ്ശിനിക്കടവിലേക്കും സര്‍വീസ് നടത്തും. പറശ്ശിനിക്കടവ് നിന്ന് മാട്ടൂല്‍ വരെ 60 രൂപയും പറശ്ശിനിക്കടവ് നിന്ന് വളപട്ടണം വരെ 40 രൂപയുമാണ് സര്‍വീസ് ചാര്‍ജ്.

കാറ്റാമറൈന്‍ ടൂറിസ്റ്റ് ബോട്ട് അരമണിക്കൂര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 40 രൂപയാണ് ഈടാക്കുക. യാത്രാ സംഘങ്ങള്‍ക്ക് ബോട്ട് മുഴുവനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. 100 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ പറ്റുക. ഒരു മണിക്കൂറിന് 2000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 94000 50340, 94474 58867 നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Comment

Your email address will not be published. Required fields are marked *