കണിച്ചാര്‍: വോയിസ് ഓഫ് പെരുന്താനം റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ ഷട്ടില്‍ ടൂര്‍ണമെന്റ് പോണിച്ചേരി അച്ചുതന്‍ നായര്‍ സ്മാരക സിന്തറ്റിക് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടില്‍ ആരംഭിച്ചു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജോസ് വാത്യാട്ട് അധ്യക്ഷത വഹിച്ചു. റിജോ വാളുവെട്ടിക്കല്‍, റോയി നമ്പുടാകം എന്നിവര്‍ സംസാരിച്ചു.