
പേരാവൂര്‍:പോലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേന്ദ്ര ഗൃഹമന്ത്രി ദക്ഷത പതക്കിന് കൂത്തുപറമ്പ് എ സി പി ആസാദ് എം പി അര്‍ഹനായി.
ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കാലത്ത് വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ അര്‍ദ്ധരാത്രിയില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനായി നടത്തിയ അന്വേഷണത്തിനാണ് ഈ ദേശീയ ബഹുമതി ലഭിച്ചത്.














