ഈരായിക്കൊല്ലി: ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം ഫെസ്റ്റിന് തുടക്കമായി. ആദ്യ ദിനം അംഗനവാടി കുട്ടികളുടെ കലാ -കായിക മത്സരങ്ങള്‍ നടന്നു. അംഗനവാടി വര്‍ക്കര്‍ രാഗിണി, എ രാജന്‍, രജിത, സുലോചന, വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പൂക്കളവും തീര്‍ത്തിരുന്നു.