പേരാവൂര്‍: ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ സമൃദ്ധി 2022 കര്‍ഷക ചന്തക്ക് തുടക്കമായി. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ അനീഷ് പി.എസ്, രഘു, വിജിന, അജിത കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണച്ചന്ത 7 ന് സമാപിക്കും.