
കണ്ണൂര്‍:ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.
ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള നോഡല്‍ ഓഫീസര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ഉമേഷ് ബാബു കോട്ടായി. ജില്ലാ പഞ്ചായത്ത് നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍, സൂക്ഷ്മ പരിശോധന, പിന്‍വലിക്കല്‍, ചിഹ്നം അനുവദിക്കല്‍ എന്നിവയാണ് ചുമതല. നാമനിര്‍ദ്ദേശ പ്രക്രിയ പൂര്‍ത്തിയായ ശേഷം ബാലറ്റ് പേപ്പര്‍, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ എന്നിവയുടെ അച്ചടി, വിതരണം, സംഭരണം എന്നിവയുടെ മേല്‍നോട്ടവും നിര്‍വഹിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം: എ.ഡി.എം കല ഭാസ്‌കര്‍. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുക, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ എം.സി.സി. സ്‌ക്വാഡുകള്‍ രൂപീകരിക്കുക എന്നിവ ചുമതലകള്‍.
വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ചുമതല: തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. എം. സുര്‍ജിത്ത്.
മീഡിയ, ഇന്‍ഫര്‍മേഷന്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്.
വാഹനങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്: ആര്‍ ടി ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍.
വെബ് കാസ്റ്റിംഗ്, വീഡിയോഗ്രാഫി: പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്‌സ് സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബിന്ദു. അസി. നോഡല്‍ ഓഫീസര്‍: ടോമി തോമസ്, അസി. എന്‍ജിനീയര്‍, പിഡബ്ല്യുഡി ഇലക്ട്രോണിക്സ് സബ് ഡിവിഷന്‍, കണ്ണൂര്‍.














