
ശബരിമല സ്വര്ണക്കവര്ച്ച, സ്വര്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിള് ശേഖരണം 17ന്. ഹൈക്കോടതി അനുമതി നല്കി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിള് ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിള് ശേഖരിക്കാന് ടകഠ അനുമതി തേടിയിരുന്നു. ശബരിമല സ്വര്ണക്കൊള്ളയില് ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്കിയിരുന്നു.
2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ല് സ്വര്ണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വര്ണ്ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണന് പോറ്റിയ്ക്ക് സ്വര്ണ്ണം പൂശാന് നല്കാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം ശബരിമല സ്വര്ണ്ണ കൊള്ളയില് പ്രതികളുടെ റിമാന്ഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണന് പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്ഡ് ചെയ്തത്.














