
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-1 എന്നിവര്‍ക്കുള്ള പരിശീലന പരിപാടി നവംബര്‍ 25 മുതല്‍ 28 വരെ ജില്ലയില്‍ നടക്കും. പരിശീലനത്തില്‍ പോളിംഗ് ബൂത്ത് ക്രമീകരണങ്ങള്‍, മറ്റ് നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായുള്ള പ്രായോഗിക പരിശീലനവും ഉള്‍പ്പെടും.
നവംബര്‍ 25, 26, 27, 28 തീയതികളിലെ പരിശീലന കേന്ദ്രങ്ങള്‍
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം താവത്തെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നും നടക്കും.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്: പയ്യന്നൂര്‍ കേളോത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍-രാവിലെ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍-രാവിലെ 9.30 ന്, എ ഡി എ ഹാള്‍ രാവിലെ 9.30 നും ഉച്ച 1.30 നും.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്: പള്ളിക്കുന്നിലെ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത്: ചാലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: എരഞ്ഞോളി കുണ്ടൂര്‍മലയിലെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം, മീറ്റിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30നും ഉച്ചയ്ക്ക് 1.30 നും.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്: താഴെ ചമ്പാടുള്ള പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്: പയഞ്ചേരി മുക്കുള്ള ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഇ എം എസ് ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബ്ലോക്ക് നവനീതം ഹാളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.
തലശ്ശേരി, പാനൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ ഉദ്യോഗസ്ഥരുടെ പരിശീലനം 27 ന് പൂര്‍ത്തിയാകും.
കണ്ണൂര്‍ കോര്‍പ്പറേഷന്‍, എട്ട് നഗരസഭകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 മുതല്‍ 28 വരെയുള്ള തീയതികളില്‍ കളക്ടറേറ്റ് ഓഡിറ്റോറിയം, ഡി പി സി ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 25 മുതല്‍ 27 വരെ രാവിലെ 9.30 നും ഉച്ചക്ക് 1.30നും കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
ആന്തൂര്‍ നഗരസഭ: 28ന് ഉച്ച 1.30 കലക്ടറേറ്റ് ഓഡിറ്റോറിയം, ഇരിട്ടി നഗരസഭ: 26ന് രാവിലെ 9.30 ഡിപിസി ഹാള്‍, 28ന് ഉച്ച 1.30 കലക്ടറേറ്റ് ഓഡിറ്റോറിയം.
കോര്‍പറേഷന്‍: 25, 26 രാവിലെ 9.30, ഉച്ച 1.30 കലക്ടറേറ്റ് ഓഡിറ്റോറിയം, 27 രാവിലെ 9.30 കലക്ടറേറ്റ് ഓഡിറ്റോറിയം.
കൂത്തുപറമ്പ്: 28ന് രാവിലെ 9.30 ഡിപിസി ഹാള്‍, പാനൂര്‍ 26, 28 ഉച്ച 1.30 ഡിപിസി ഹാള്‍, പയ്യന്നൂര്‍: 27ന് രാവിലെ 9.30, ഉച്ച 1.30 ഡിപിസി ഹാള്‍.
ശ്രീകണ്ഠപുരം: 25ന് രാവിലെ 9.30 ഡിപിസി ഹാള്‍, തളിപ്പറമ്പ്: 25ന് ഉച്ച 1.30 ഡിപിസി ഹാള്‍, 27ന് രാവിലെ 9.30 കലക്ടറേറ്റ് ഓഡിറ്റോറിയം, തലശ്ശേരി 27 ഉച്ച 1.30, 28ന രാവിലെ 9.30 കലക്ടറേറ്റ്ഓഡിറ്റോറിയം.














