Hivision Channel

ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സ്വദേശി ജോയി കോക്കാട്ടിന് 3 മെഡല്‍

പേരാവൂര്‍ :ഹൈദ്രബാദ് നടന്ന ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സ്വദേശി ജോയി കോക്കാട്ടിന് 3 മെഡല്‍.200 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളി മെഡലും,100 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ വെങ്കല മെഡലും ഉള്‍പ്പെടെ ട്രിപ്പള്‍ മെഡല്‍ നേടിയാണ് ജോയി നാടിന് അഭിമാനം ആയത്.ദുബായ് ദോഹയില്‍ വെച്ച് അടുത്ത മാസം നടക്കുന്ന അന്തര്‍ ദേശിയ അക്വാട്ടിക് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 3 ഇനങ്ങളിലും പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു.സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ ഇതുവരെ 15 മെഡല്‍ നേടി ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ജോയി ആദ്യമായി ആണ് ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നത്. പങ്കെടുത്ത ആദ്യ നാഷണല്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ അന്തര്‍ദേശിയ അക്വാട്ടിക് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.റെജി ജോയി ആണ് ഭാര്യ. അമല്‍ ജോയി, അനില്‍ ജോയി, അലീന ജോയി എന്നിവര്‍മക്കള്‍ആണ്.

Leave a Comment

Your email address will not be published. Required fields are marked *