Hivision Channel

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാന്‍ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 8 ന് മുന്‍പ് സര്‍വീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിര്‍മ്മാണ കമ്പിനിയും, ദേശീയ പാത അതോറിറ്റിയും യോഗത്തില്‍ ഉറപ്പ് നല്‍കി. അതേസമയം അപകട കാരണം സംബന്ധിച്ച് നിര്‍മ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റിയോ വിശദീകരണം നല്‍കിയില്ല.

Leave a Comment

Your email address will not be published. Required fields are marked *