Hivision Channel

സൗജന്യ ഹെര്‍ണിയ രോഗ നിര്‍ണയ ക്യാമ്പുമായി ആസ്റ്റര്‍ മിംസ് കണ്ണൂര്‍

ഹെര്‍ണിയ രോഗനിര്‍ണയത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഹെര്‍ണിയ രോഗ നിര്‍ണയ ക്യാമ്പ് ഒരുക്കുന്നത്.
വയറിന്റെ ഏതെങ്കിലും ഭാഗം പുറത്തേക്ക് തള്ളിവരുന്ന ഒരു രോഗാവസ്ഥയാണ് ഹെര്‍ണിയ.
വയറിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന മുഴ അല്ലെങ്കില്‍ വീക്കം,ചുമക്കുമ്പോഴും നില്‍ക്കുമ്പോഴും ഭാരം ഉയര്‍ത്തുമ്പോഴും മുഴ പുറത്തേക്ക് തള്ളി വരിക,മുഴ കാണപ്പെടുന്ന ഭാഗങ്ങളിന്‍ വേദന അനുഭവപ്പെടുക തുടങ്ങിയവയാണ് ഹെര്‍ണിയയുടെ പ്രധാന ലക്ഷണങ്ങള്‍.

ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍ 20 വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് ജനറല്‍,മിനിമലി ഇന്‍വസീവ് & റോബോട്ടിക് സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ ശ്രീനിവാസ് ഐസി, മേധാവി ഡോ ജിമ്മി സി ജോണ്‍, ഡോ ശ്യാം കൃഷ്ണന്‍, ഡോ മിഥുന്‍ ബെഞ്ചമിന്‍, ഡോ അര്‍ജുന്‍ ജിത്ത്, ഡോ ശ്വേത, ഡോ നിധി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.സൗജന്യ ഡോക്ടര്‍ പരിശോധനയ്ക്ക് പുറമെ ലാബ് സേവനങ്ങള്‍ക്ക് 25% വും റേഡിയോളജി സേവനങ്ങള്‍ക്ക് 30%വും ഇളവുകള്‍ ലഭ്യമാവും.സര്‍ജറി ആവശ്യമായവര്‍ക്ക് പ്രത്യേക ഇളവുകളും ലവ്യമാവും.
ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാവുക. ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പര്‍ +91 6235-000570,7025206368

Leave a Comment

Your email address will not be published. Required fields are marked *