Hivision Channel

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 48 ഇടത്ത് എല്‍ ഡി എഫും 21 ഇടത്ത് യു ഡി എഫും വിജയം നേടി

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 48 ഇടത്ത് എല്‍ ഡി എഫും 21 ഇടത്ത് യു ഡി എഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ എല്‍ഡിഎഫും ഏഴ് സീറ്റില്‍ യുഡിഎഫും വിജയിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.
11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫും വ്യക്തമായ വിജയം നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ എട്ട് സീറ്റ് വീതം യുഡിഎഫും എല്‍ഡിഎഫും നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി.
എടക്കാട് ബ്ലോക്കില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ എട്ട് വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്തി.
എട്ട് നഗരസഭകളില്‍ എല്‍ ഡി എഫ് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷലെ 56 ഡിവിഷനുകളിലെ 36 ഡിവിഷനുകള്‍ വിജയിച്ച് യു ഡി എഫ് ഭരണം നിലനിര്‍ത്തി. എല്‍ ഡി എഫ് 15 സീറ്റും എന്‍ ഡി എ നാലും മറ്റുള്ളവര്‍ ഒരു സീറ്റും നേടി.

ഗ്രാമപഞ്ചായത്തുകളിലെ സീറ്റ് നില

  1. ആലക്കോട്: യു ഡി എഫ്:14, എല്‍ ഡി എഫ്: അഞ്ച്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (ആകെ സീറ്റ് 21)
  2. അഞ്ചരക്കണ്ടി: എല്‍ ഡി എഫ്: 11, യു ഡി എഫ്: ആറ് (ആകെ സീറ്റ് 17)
  3. ആറളം: യു ഡി എഫ്: 13, എല്‍ ഡി എഫ്: ആറ്, (19)
  4. അയ്യന്‍കുന്ന്: യു ഡി എഫ്: 14, എല്‍ ഡി എഫ്: ഒന്ന്, എന്‍ ഡി എ: ഒന്ന് (16)
  5. അഴീക്കോട്: എല്‍ ഡി എഫ്: 15, യു ഡി എഫ്: ഏഴ്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (24)
  6. ചപ്പാരപ്പടവ്: യു ഡി എഫ്: 11, എല്‍ ഡി എഫ്: എട്ട്, മറ്റുള്ളവര്‍: ഒന്ന് (20)
  7. ചെമ്പിലോട്: എല്‍ ഡി എഫ്: 11, യു ഡി എഫ്: 10 (21)
  8. ചെങ്ങളായി: എല്‍ ഡി എഫ്: 11, യു ഡി എഫ്: ഒമ്പത് (20)
  9. ചെറുകുന്ന്: എല്‍ ഡി എഫ്: 12, യു ഡി എഫ്: രണ്ട് (14)
  10. ചെറുപുഴ: യു ഡി എഫ്: 13, എല്‍ ഡി എഫ്: ആറ്, മറ്റുള്ളവര്‍: ഒന്ന് (20)
  11. ചെറുതാഴം: എല്‍ ഡി എഫ്: 19 (19)
  12. ചിറക്കല്‍: എല്‍ഡിഎഫ്: 14, യു ഡി എഫ്: എട്ട്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ ഒന്ന് (24)
  13. ചിറ്റാരിപ്പറമ്പ്: എല്‍ഡിഎഫ്: 14, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: ഒന്ന് (17)
  14. ചൊക്ലി: എല്‍ ഡി എഫ്: 17, യു ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍ 1 (19)
  15. ധര്‍മ്മടം: എല്‍ ഡി എഫ്: 15, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: മൂന്ന് (20)
  16. എരമം-കുറ്റൂര്‍: എല്‍ ഡി എഫ്: 17, യു ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (19)
  17. എരഞ്ഞോളി: എല്‍ ഡി എഫ്: 16, യു ഡി എഫ്: രണ്ട് (18)
  18. എരുവേശ്ശി: യു ഡി എഫ്: എട്ട്, എല്‍ ഡി എഫ്: രണ്ട്, മറ്റുള്ളവര്‍: അഞ്ച് (15)
  19. ഏഴോം: എല്‍ ഡി എഫ്: 13, യു ഡി എഫ്: രണ്ട് (15)
  20. ഇരിക്കൂര്‍: യു ഡി എഫ്: 12, എല്‍ ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (14)
  21. കടമ്പൂര്‍: എല്‍ ഡി എഫ്: ഏഴ്, യു ഡി എഫ്: ഏഴ്, മറ്റുള്ളവര്‍: ഒന്ന് (15)
  22. കടന്നപ്പള്ളി-പാണപ്പുഴ: എല്‍ ഡി എഫ്: 15, യു ഡി എഫ്: ഒന്ന് (16)
  23. കതിരൂര്‍: എല്‍ ഡി എഫ്: 20 (20)
  24. കല്യാശ്ശേരി: എല്‍ ഡി എഫ്: 20 (20)
  25. കണിച്ചാര്‍: യു ഡി എഫ്: 12 എല്‍ ഡി എഫ്: രണ്ട് (14)
  26. കാങ്കോല്‍-ആലപ്പടമ്പ: എല്‍ ഡി എഫ്: 15 (15)
  27. കണ്ണപുരം: എല്‍ ഡി എഫ്: 15 (15)
  28. കരിവെള്ളൂര്‍-പെരളം: എല്‍ ഡി എഫ്: 16 (16)
  29. കേളകം: യു ഡി എഫ്: ഒമ്പത്, എല്‍ ഡി എഫ്: അഞ്ച് (14)
  30. കീഴല്ലൂര്‍: എല്‍ ഡി എഫ്: 12, യു ഡി എഫ്: നാല് (16)
  31. കൊളച്ചേരി: യു ഡി എഫ്: 13, എല്‍ ഡി എഫ്: അഞ്ച്, എന്‍ ഡി എ: ഒന്ന് (19)
  32. കോളയാട്: എല്‍ ഡി എഫ്: എട്ട്, യു ഡി എഫ്: ഏഴ് (15)
  33. കൂടാളി: എല്‍ ഡി എഫ്: 12, യു ഡി എഫ്: എട്ട് (20)
  34. കോട്ടയം: എല്‍ ഡി എഫ്: 14, യു ഡി എഫ്: ഒന്ന് (15)
  35. കൊട്ടിയൂര്‍: യു ഡി എഫ്: 11, എല്‍ ഡി എഫ്: രണ്ട്, എന്‍ ഡി എ: ഒന്ന് (14)
  36. കുഞ്ഞിമംഗലം: എല്‍ ഡി എഫ്: 11, യു ഡി എഫ്: നാല് (15)
  37. കുന്നോത്ത് പറമ്പ്: യു ഡി എഫ്: 11, എല്‍ ഡി എഫ്: ഒമ്പത്, എന്‍ ഡി എ: മൂന്ന് (23)
  38. കുറുമാത്തൂര്‍: എല്‍ ഡി എഫ്: 14, യു ഡി എഫ്: അഞ്ച്, മറ്റുള്ളവര്‍: ഒന്ന് (20)
  39. കുറ്റിയാട്ടൂര്‍: എല്‍ ഡി എഫ്: 15, യു ഡി എഫ്: രണ്ട്, മറ്റുള്ളവര്‍: ഒന്ന് (18)
  40. മാടായി: യു ഡി എഫ്:17, എല്‍ ഡി എഫ്: നാല്, മറ്റുള്ളവര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ): ഒന്ന് (22)
  41. മലപ്പട്ടം: എല്‍ ഡി എഫ്: 13, യു ഡി എഫ്: ഒന്ന് (14)
  42. മാലൂര്‍: എല്‍ ഡി എഫ്: 11, യു ഡി എഫ്: നാല്, മറ്റുള്ളവര്‍: ഒന്ന് (16)
  43. മാങ്ങാട്ടിടം: എല്‍ ഡി എഫ്: 19, യു ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (21)
  44. മാട്ടൂല്‍: യു ഡി എഫ്: 18, എല്‍ ഡി എഫ്: ഒന്ന്, (19)
  45. മയ്യില്‍: എല്‍ ഡി എഫ്: 14, യു ഡി എഫ്: നാല്, മറ്റുള്ളവര്‍: ഒന്ന് (19)
  46. മൊകേരി: എല്‍ ഡി എഫ്: 12, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: ഒന്ന് (15)
  47. മുണ്ടേരി: എല്‍ ഡി എഫ്: 11, യു ഡി എഫ്: 11 (22)
  48. മുഴക്കുന്ന്: എല്‍ ഡി എഫ്: എട്ട്, യു ഡി എഫ്: അഞ്ച്, എന്‍ ഡി എ: രണ്ട്, മറ്റുള്ളവര്‍: ഒന്ന് (16)
  49. മുഴപ്പിലങ്ങാട്: എല്‍ ഡി എഫ്: 11, യു ഡി എഫ്: രണ്ട്, മറ്റുള്ളവര്‍ (എസ്ഡിപിഐ): നാല് (17)
  50. നടുവില്‍: യു ഡി എഫ്: 14, എല്‍ ഡി എഫ്: നാല്, മറ്റുള്ളവര്‍: രണ്ട് (20)
  51. നാറാത്ത്: യു ഡി എഫ്: 11, എല്‍ ഡി എഫ്: ഏഴ് (18)
  52. ന്യൂ മാഹി: എല്‍ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
  53. പടിയൂര്‍-കല്ല്യാട്: എല്‍ ഡി എഫ്: 10, യു ഡി എഫ്: അഞ്ച്, മറ്റുള്ളവര്‍: ഒന്ന് (16)
  54. പന്ന്യന്നൂര്‍: എല്‍ ഡി എഫ്: 16 (16)
  55. പാപ്പിനിശ്ശേരി: എല്‍ ഡി എഫ്: 16, യു ഡി എഫ്: നാല്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ (എസ്ഡിപിഐ): ഒന്ന് (22)
  56. പരിയാരം: എല്‍ ഡി എഫ്: 13, യു ഡി എഫ്: എട്ട് (21)
  57. പാട്യം: എല്‍ ഡി എഫ്: 16, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: രണ്ട് (20)
  58. പട്ടുവം: എല്‍ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
  59. പായം: എല്‍ ഡി എഫ്: 13, യു ഡി എഫ്: ആറ് (19)
  60. പയ്യാവൂര്‍: യു ഡി എഫ്: 13, എല്‍ ഡി എഫ്: നാല് (17)
  61. പെരളശ്ശേരി: എല്‍ ഡി എഫ്: 15, യു ഡി എഫ്: നാല് (19)
  62. പേരാവൂര്‍: എല്‍ ഡി എഫ്: 10, യു ഡി എഫ്: ആറ്, എന്‍ ഡി എ: ഒന്ന് (17)
  63. പെരിങ്ങോം-വയക്കര: എല്‍ ഡി എഫ്: 12, യു ഡി എഫ്: ഏഴ് (19)
  64. പിണറായി: എല്‍ ഡി എഫ്: 21 (21)
  65. രാമന്തളി: എല്‍ ഡി എഫ്: 11, യു ഡി എഫ്: ഏഴ് (18)
  66. തില്ലങ്കേരി: എല്‍ ഡി എഫ്: 10, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: രണ്ട് (14)
  67. തൃപ്പങ്ങോട്ടൂര്‍: യു ഡി എഫ്: 10, എല്‍ ഡി എഫ്: നാല്, എന്‍ ഡി എ: നാല്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): ഒന്ന് (19)
  68. ഉദയഗിരി: യു ഡി എഫ്:11, എല്‍ ഡി എഫ്: മൂന്ന്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): ഒന്ന് (15)
  69. ഉളിക്കല്‍: യു ഡി എഫ്: 15, എല്‍ ഡി എഫ്: അഞ്ച്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): രണ്ട് (22)
  70. വളപട്ടണം: യു ഡി എഫ്: 10, എല്‍ ഡി എഫ്: ഒന്ന്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ (എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഒന്ന് വീതം): രണ്ട്, (14)
  71. വേങ്ങാട്: എല്‍ ഡി എഫ്: 16, യു ഡി എഫ്: ഏഴ് (23)

Leave a Comment

Your email address will not be published. Required fields are marked *