Hivision Channel

ലുലു സാരീസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കണ്ണൂര്‍:ലുലു സാരീസിന്റെ കണ്ണൂര്‍ ഷോറൂമിന്റെയും ‘ലുലു സാരീസ്’ എന്ന ടെക്‌സ്‌റ്റൈല്‍ ബ്രാന്ഡിന്റെയും ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. 2000 ഡിസംബറില്‍ ആരംഭിച്ച ലുലു സാരീസ് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ആഘോഷപരിപാടികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ലുലു സാരീസ് എം.ഡി. ഹബീബ് പി.കെ., ജുനൈദ് മുഹമ്മദ്, ജെസ്ഫീര്‍ കരീം, നൗഫല്‍ കല്ലായി, മുഹമ്മദലി, നബീല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍, തലശ്ശേരി, കുറ്റ്യാടി എന്നിവിടങ്ങളിലായി ഷോറൂമുകളുള്ള ലുലു സാരീസിന്റെ, കഴിഞ്ഞ 25 വര്‍ഷക്കാലത്തെ വളര്‍ച്ചയില്‍ പങ്കാളികളായ മുഴുവന്‍പേരെയും ചടങ്ങില്‍ അനുസ്മരിച്ചു. മാനേജ്മന്റ് സ്റ്റാഫ് അംഗങ്ങളെയും മാര്‍ക്കറ്റിങ് ടീമിനെയും ആദരിച്ചു. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.

ലുലു സാരീസില്‍ ‘മൊമെന്റ്സ് ഓഫ് മംഗല്യ’യുടെ ഭാഗമായി പാര്‍ച്ചസ് ചെയ്യുന്ന ഭാഗ്യശാലികളായ 10 നവദമ്പതികള്‍ക്ക് ദുബായ് അല്ലെങ്കില്‍ മാലദ്വീപ് എന്നിവിടങ്ങളിലേക്ക് ഹണിമൂണ്‍ പാക്കേജ് നേടാനുള്ള അവസരവും നിരവധി ഓഫറുകളും ഉണ്ട്. ലുലു സാരീസിന്റെ കണ്ണൂര്‍, തലശ്ശേരി, കുറ്റ്യാടി ഷോറൂമുകളില്‍ ഇവ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *