
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി. പവന് 98,880 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് സംസ്ഥാനത്തെ വില്‍പ്പന വില 12360 രൂപയായി














