Hivision Channel

സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഒരു പവന്റെ വില ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 99000 രൂപ കടന്നിരിക്കുകയാണ്. വീണ്ടും വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ്.

ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,200 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് മാത്രം ഇന്ന് നല്‍കേണ്ടി വരിക 12,400 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *