
ഇരിട്ടി:ഇരിട്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഇ പിയും സംഘവും ജബ്ബാര്‍കടവ് – എരുമത്തടം ഭാഗത്ത് നടത്തിയ റെയ്ഡില്‍ 15 ലിറ്റര്‍ വാറ്റുചാരായം സൂക്ഷിച്ച് വെച്ചതിന് എരുമത്തടം
സ്വദേശി തൈപ്പറമ്പില്‍ ഭാസ്‌കരന്‍പിള്ളയെ എക്‌സൈസ് സംഘം പിടികൂടി.
ഇരിട്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രജീഷ് കുന്നുമ്മല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷൈബി കുര്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജില്‍ സി വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ എസ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ജോര്‍ജ്ജ് കെ ടി എന്നിവര്‍ സംധത്തോടൊപ്പം ഉണ്ടായിരുന്നു.














