Hivision Channel

സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവില്‍ പറയുന്നു.

ഗുരുതരമായ അച്ചടക്ക ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സര്‍ക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ആള്‍ സേനയില്‍ തുടര്‍ന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഉത്തരവിലുണ്ട്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *