Hivision Channel

സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തു; മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു

കൊച്ചി മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു.സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം. ലഹരികേസില്‍ പിടിയിലായ തന്‍സീറാണ് ആക്രമിച്ചത്.

ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സെല്ലിന് പുറത്ത് ഇറങ്ങിയ തന്‍സീറിനോട്
അകത്ത് കയറാന്‍ റിജുമോന്‍ എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ ഇരുമ്പ് മൂടി കൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിച്ചു. ചോദ്യം ചെയ്യാന്‍ എത്തിയ സഹ ഉദ്യോഗസ്ഥന്‍ ബിനു നാരായണന്റെ കൈ തിരിച്ച് ഒടിച്ചു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് തന്‍സീറിനെ പിടിച്ചുമാറ്റിയത്. ഇയാള്‍ക്കെതിരെ 6 ഓളം വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ലഹരി കേസിലാണ് തന്‍സീര്‍ ജയിലില്‍ കഴിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *