Hivision Channel

വാളയാര്‍ ആള്‍കൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇക്കഴിഞ്ഞ 17 നാണ് അതിഥി തൊഴിലാളിയെ മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലി കൊന്നത്.

Leave a Comment

Your email address will not be published. Required fields are marked *