
കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സജി ഗോപിനാഥ് ചുമതല ഏറ്റെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം സര്‍വകലാശാല ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റെടുത്തത്. വലിയൊരു ഉത്തരവാദിത്വമാണിത് തന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാകാം വീണ്ടും തന്നെ പരിഗണിച്ചതെന്ന് സജി ഗോപിനാഥ് ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും നന്ദിയെന്നും ഗവര്‍ണറെ ഉടന്‍ തന്നെ നേരില്‍ കാണുമെന്നും വി സി പറഞ്ഞു.














