Hivision Channel

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വൃദ്ധയുടെ മുഖത്ത് മുറിവ് ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *