Hivision Channel

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹൗറയില്‍ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ഈ സ്ലീപ്പര്‍ ട്രെയിന്‍ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂര്‍ കുറയ്ക്കും.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ട്രെയിനില്‍ ആകെ 16 കോച്ചുകളാണുള്ളത്. ഇതില്‍ 11 എസി ത്രീ-ടയര്‍ കോച്ചുകളും, 4 എസി ടു-ടയര്‍ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉള്‍പ്പെടുന്നു. ആകെ 823 യാത്രക്കാര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ട്രെയിനില്‍ സുരക്ഷയ്ക്കായി ‘കവച്’ എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

എസി ത്രീ-ടയര്‍ ടിക്കറ്റുകള്‍ക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കുന്നു. ഏകദേശം 1,000 കിലോമീറ്റര്‍ യാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതല്‍ 3,800 രൂപ വരെയാണ്. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *