Hivision Channel

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരിയാരത്ത് തുടരും

കണ്ണൂരില്‍ കെഎസ്യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയില്‍ മാറ്റമില്ലെന്നും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംആര്‍ഐ സ്‌കാനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതല്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.

Leave a Comment

Your email address will not be published. Required fields are marked *