Hivision Channel

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് കുമാറിന് നേരെയായിരുന്നു ആക്രമണം. ഇടിച്ചിട്ട് ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചു വീണ സന്തോഷ് കുമാറിന് സാരമായി പരിക്കേറ്റു.

മയക്കുമരുന്ന് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി നടന്ന പരിശോധനയുടെ ഇടയിലാണ് സംഭവം. കലൂര്‍ ശാസ്ത റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

Leave a Comment

Your email address will not be published. Required fields are marked *