Hivision Channel

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍

മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍. ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു, പ്രശ്നം തീര്‍ന്നുവെന്നും ബിന്ദു മേനോന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ബിന്ദു മേനോനെ ഗണേഷ് കുമാര്‍ വിളിച്ചത് ഇന്ന് രാവിലെയാണ്. താന്‍ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഗണേഷ് കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.

വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. ഭാര്യയുമായുള്ള പ്രശ്‌നം പുറത്തുവന്നതോടെ ഗണേഷ്‌കുമാര്‍ സമ്മര്‍ദത്തിലായിരുന്നു. ഘടക കക്ഷികളുള്‍പ്പടെ ഗണേഷ്‌കുമാര്‍ പ്രശ്‌നം അതീവ ഗുരുതരമെന്നായിരുന്നു. ഇതിനിടയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *